ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ജൂണ്‍ 5 -പരിസ്ഥിതി ദിനം ആചരിക്കലും,സ്പെഷ്യല്‍ ഗ്രാമസഭ യും നടത്തി

June 6, 2026

ലോക പരിസ്ഥി ദിനാചരണത്തിന്‍റെ ഭാഗമായി 05/06/2025 തീയതിയിൽ 11 മണിക്ക് തരൂർ പഞ്ചായത്തിനടുത്തുള്ള KP കേശവമേനോന്‍ ഓഡിറ്റോറിയത്തിൽ വച്ച് സ്പെഷ്യൽ ഗ്രാമസഭ ചേർന്നു. ബഹു.വൈസ്പ്രസിഡണ്ട് ശ്രീ. രാജേഷ് മാസ്റ്റർ അദ്ധ്യക്ഷനായ ചടങ്ങ്  ബഹുമാനപെട്ട പ്രസിഡന്‍റ് ശ്രീമതി ഗംഗാദേവി ഉദ്ഘടനം ചെയ്തു. പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ശ്രീ മഹേന്ദ്രർ (അധ്യാപകൻ,എഴുത്തുകാരൻ) ക്ലാസ്സെടുത്തു. തുടർച്ചയായി 4 തവണ 100% സർവീസ് കൈവരിച്ച ഹരിത കർമ്മ സേനാംഗങ്ങൾക്ക് വേദിയിൽ വെച്ച് സ്നേഹോപഹാരം നൽകുകയും ഉണ്ടായി. മാസ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (MDA) മന്ത് രോഗത്തിനെതിരെയുളള പ്രതിരോധ ഗുളിക  ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ എസ് .രാജേഷ്  കഴിച്ച് സമൂഹചികിത്സ  ഉത്ഘാടനം ചെയ്തു.

പരിസ്ഥിതി ദിനം