പൌരാവകാശ രേഖ
ബഹുമാന്യരെ ,
ഇന്ത്യൻ ഭരണഘടനയുടെ 73 - ഉം 74 - ഉം ഭേദഗതികളിലൂടെ നിലവിൽ വന്ന 1994 - ലെ പഞ്ചായത്ത് രാജ് ആക്ട് 272 - എ പ്രകാരം ഗ്രാമപഞ്ചായത്ത് പൊതുജനങ്ങൾക്ക് ചെയ്യുന്ന സേവനങ്ങളെക്കുറിച്ച് ഒരു പൗരാവകാശ രേഖ പ്രസിദ്ധീകരിക്കണമെന്ന് വ്യവസ്ഥചെയ്യുന്നു . 2004 - ലെ കേരള പഞ്ചായത്ത് രാജ് (പൗരാവകാശരേഖ തയ്യാറാക്കൽ) ചട്ടങ്ങൾ 17-05-2004 നിലവിൽ വന്നു. അതിന്റെ വെളിച്ചത്തിൽ ഈ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് താമസിക്കുന്ന പൗരന്മാർക്ക് സമയബന്ധിതമായി ലഭ്യമാക്കാൻ കഴിയുന്ന സേവനങ്ങൾ എന്തെല്ലാമെന്നും അത്തരം സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഒരു പൗരൻ എന്തെല്ലാം വ്യവസ്ഥകൾ പാലിക്കണമെന്നും സേവനങ്ങൾ എന്തെല്ലാം വ്യവസ്ഥകൾക്ക് വിധേയമായിരിക്കുമെന്നും, സേവനം ലഭ്യമാക്കുന്നതിനുള്ള സമയ പരിധി എന്തെന്നും വിശദമാക്കുന്ന പൗരാവകാശരേഖ പ്രസിദ്ധീകരിക്കേണ്ടതാണ് . പഞ്ചായത്തിൽ സദ്ഭരണം നടപ്പാക്കുകയും സേവനങ്ങൾ അന്തർദേശീയ നിലവാരമായ ഗുണമേന്മയോടെ പൊതു ജനങ്ങൾക്ക് നൽകുകയെന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ പൗരാവകാശരേഖ 29/06/2026 തീയതിയിലെ പഞ്ചായത്ത് കമ്മറ്റി 22 ആം നമ്പർ തീരുമാന പ്രകാരം അംഗീകരിച്ചിരുന്നു . ഇത് കാലാനുസൃതമായി പുതുക്കി 01/07/2026 മുതൽ പ്രാബല്യം വരുത്തി പൊതുജനങ്ങൾക്കായി സമർപ്പിച്ചുകൊള്ളുന്നു.
തരൂർ ഗ്രാമപഞ്ചായത്തില്‍ നിന്നും നിവാസികള്‍ക്കും അല്ലാത്തവരുമായ പൗരന്‍മാര്‍ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്ന സേവനങ്ങളും അവ ലഭ്യമാക്കുന്നതിന് പാലിക്കേണ്ട വ്യവസ്ഥകളും ,ലഭ്യമാകുന്ന സമയപരിധിയും വിവരിച്ചു കൊണ്ട് ഭരണസമിതി അംഗീകരിച്ചു പ്രസിദ്ധീകരിക്കുന്നരേഖയാണു പൗരാവകാശരേഖ.ഓരോ വ്യക്തിയ്ക്കും ജനനം മുതല്‍ മരണം വരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെടേണ്ടി വരുന്നുണ്ട്.ലോകരാഷ്ട്രങ്ങള്‍ തമ്മിലുള്ള ദൂരം അനുനിമിഷം ഇല്ലാതാക്കുകയും വിജ്ഞാനം വിരള്‍ തുമ്പില്‍ എത്തി നില്‍ക്കുകയും ചെയ്യുന്ന വര്‍ത്തമാനകാല സാഹചര്യങ്ങളില്‍ പോലും ഓഫീസ് നടപടികളെക്കുറിച്ചുള്ള അജ്ഞത നിമിത്തം ആനുകൂല്യങ്ങളും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കുന്നതിന് കാലതാമസം വരികയും ചിലരെങ്കിലും ചൂഷണത്തിനുവിധേയരാകുകയും ചെയ്യുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്.
സാഹചര്യങ്ങള്‍ക്കനുസരിച്ച് വേഗതയാര്‍ന്ന ജീവിതം സ്വായത്തമാക്കിയ നമ്മുടെ അജ്ഞതചൂഷണം ചെയ്യുന്നതിന് മറ്റൊരാള്‍ക്കും അവസരം നല്‍കുവാന്‍ ഇടയാകാതിരിക്കാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ജനാധിപത്യത്തില്‍ ജനജീവിതത്തെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും അറിയുവാനുള്ള അവകാശവും അധികാരവും ഓരോ പൗരനുമുണ്ട്.നീതി നിര്‍വ്വഹണത്തിനായി നിര്‍മ്മിക്കപ്പെട്ട നിയമങ്ങളില്‍ കാലോചിതമായ പരിഷ്കാരങ്ങള്‍ ആവശ്യത്തിനനുസരിച്ച് വരുത്തുന്നതാണ്. ആധുനിക സംസ്കാരത്തിന്റെ ഏറ്റവും എടുത്തുപറയാവുന്ന സവിശേഷത എന്നു പറയുന്നത് നിയമപരി രക്ഷയാണ്.ഇന്നത്തെ മനുഷ്യന് ആവശ്യമായ എല്ലാ പരിരക്ഷയും ലഭിക്കുന്നത് നിയമങ്ങള്‍ കാലോചിതമായി പരിഷ്കരിക്കപ്പെടുന്നതുകൊണ്ടാണ്.അധികാരത്തിന്റെ ചരിത്ര ദൗത്യ നിര്‍വ്വഹണം സാധാരണ ജനതയ്ക്ക് നീതി നിഷേധിക്കുമ്പോള്‍ആര്‍ദ്ര സ്നേഹത്തിന്റെ ദര്‍ശനസാന്നിദ്ധ്യമാണ് നമുക്കാവശ്യം.നീതി നിഷേധത്തിനെതിരായ ജാഗ്രത സമൂഹത്തെ ഉദാരവത്ക്കരിക്കുന്ന വളര്‍ച്ചയായി മാറണം.നാം നമുക്കുവേണ്ടി നിര്‍മ്മിച്ച നിയമങ്ങളുടെ ആഴമളക്കാനുള്ള നിതാന്തമായ അന്വേഷണശ്രമത്തിന്റെഫലമാണ് അറിയാനുള്ള അവകാശം .
നമുക്കു ലഭിക്കേണ്ട സേവനത്തിന് നാം പാലിക്കേണ്ട വ്യവസ്ഥകള്‍ അറിഞ്ഞിരിക്കുന്നത് സേവനംസമയബന്ധിതമായി ലഭിക്കുന്നതിന് സഹായകരമാകും . അതോടൊപ്പം തന്നെ നിശ്ചിതസമയത്തിനുള്ളില്‍ ലഭിച്ചില്ലെങ്കില്‍ പ്രതികരിക്കുന്നതിനും . തരൂർ ഗ്രാമപഞ്ചായത്ത് പൗരാവകാശരേഖ ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്കായി സമര്‍പ്പിക്കുന്നു .
ഭരണസമിതിക്കുവേണ്ടി ,
ഷാന്‍റോ സി.വി ഗംഗാദേവി
സെക്രട്ടറി പ്രസിഡന്‍റ്