പാലക്കാട് ജില്ല
31/12/2025 ന് മുമ്പായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന/സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പാസായ എല്ലാ ഗുണഭോക്താക്കളും 31/10/2026 തീയ്യതിക്കകം അക്ഷയകേന്ദ്രങ്ങള്‍ മുഖേനെ നിർബന്ധമായും മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഓപ്പറേഷന്‍ തൂഫാന്‍ 2.0 പഞ്ചായത്ത് തല ഉദ്ഘാടനം നിർവ്വഹിച്ചു

October 5, 2026

തരൂർ ഗ്രാമപഞ്ചായത്തില്‍ ഓപ്പറേഷന്‍ തൂഫാന്‍ 2.0 യുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ സന്ദേശറാലിയും പ്രതിജ്ഞയും ബോധവല്‍ക്കരണക്ലാസും ഫ്ലാഷ്മൊബും സംഘടിപ്പിച്ചു.  തൂഫാന്‍ ഫ്ലാഗ് ബഹു.പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗംഗാദേവി ഉയർത്തുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ശ്രീ.രാജേഷ് എസ് (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്‍) ചെല്ലിക്കൊടുക്കുകയും ചെയ്തു. കെ.പി കേശവ മേനോന്‍ ഓഡിറ്റോറിയത്തില്‍വെച്ച് നടന്ന കാര്യ പരിപാടികളുടെ ഉദ്ഘാടനം ബഹു.പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗംഗാദേവി നിർവ്വഹിച്ചു. ശ്രീ.കെജി രാജേഷ് മാസ്റ്റർ (വൈസ് പ്രസിഡണ്ട് തരൂർ ഗ്രാമപഞ്ചായത്ത്) അദ്ധ്യക്ഷത വഹിച്ചു. ലഹരി വർജ്ജനത്തെ കുറിച്ചുളള വിശദമായ ക്ലാസ് ആലത്തൂർ എസ്.ഐ ശ്രീ അനൂപ് നീർവ്വഹിച്ചു.  ശ്രീമതി അലീമ അബൂബക്കർ ( വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍), ശ്രീ.എം സഹദ് (വാർഡ് മെമ്പർ) എന്നിവർ ആശംസകള്‍ അറിയിച്ചു.  തുടർന്ന് പഞ്ചായത്ത് പരിധിയിലുളള വിവിധ സ്കൂളുകളില്‍ നിന്നുളള കുട്ടികളുടെ ലഹരി വിരുദ്ധ പരിപാടികള്‍ അവതരിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി ശ്രീ ഷാന്‍റോ സി വി നന്ദി പറഞ്ഞു.

തൂഫാന്‍ 2.0