LSS,USS ഉന്നത വിജയികളെയും, 10ാം ക്ലാസ്സ്, +2 ഫുള്‍ A+ നേടിയവരെയും, തുടർച്ചയായി 100 ശതമാനം സർവ്വീസ് കൈവരിക്കുന്ന ഹരിതകർമ്മസേന അംഗങ്ങളെയും ആദരിച്ചു.
July 2, 2026
തരൂർ ഗ്രാമപഞ്ചായത്ത് അനുമോദന സദസ്സ് സംഘടിപ്പിച്ചു.
തരൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ LSS, USS, SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും, SSLC പരീക്ഷയിൽ 100 % വിജയം കൈവരിച്ച SMMHSS പഴമ്പാലക്കോടിനെയും, ശുചിത്വ പ്രവർത്തനങ്ങളിൽ 100% സർവ്വീസ് പൂർത്തികരിച്ച് തരൂർ ഗ്രാമ പഞ്ചായത്തിനെ ജില്ലയിലെ മാതൃകാപഞ്ചായത്താക്കിയ ഹരിത കർമ്മ സേന അംഗങ്ങളെയും, ആദരിക്കുന്ന പരിപാടി ബഹു.തരൂർ എം.എൽ.എ. ശ്രീ പി . പി. സുമോദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഗംഗാദേവി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ശ്രീ കെ .ജി. രാജേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന് ശ്രീ എസ്. രാജേഷ്, മെമ്പർ ശ്രി എ സഹദ്, APS മണി എന്നിവർ ആംശംസകള്‍ അറിയിച്ചു, സെക്രട്ടറി ഷാന്റോ നന്ദി പറഞ്ഞു