കട്ടില്, പഠനോപകരണം, ലാപ്ടോപ്പ് എന്നിവ നല്കി
May 23, 2026
തരൂർ ഗ്രാമപഞ്ചായത്തിലെ 2025-26 വാർഷിക പദ്ധതിയില്‍ നടപ്പിലാക്കുന്ന എസ്.സി വിഭാഗത്തില്‍പെട്ടവർക്കുളള വിവിധ തരം ആനുകൂല്യങ്ങളായ, വയോജനങ്ങള്‍ക്ക് കട്ടില്, വിദ്യാർത്ഥികള്‍ക്ക് പഠനോപകരണം, ഉന്നത /പ്രൊഫഷണല്‍ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികള്‍ക്ക് ലാപ്ടോപ്പ് എന്നിവ വിതരണം ചെയ്തു. വൈസ് പ്രസിഡണ്ട് ശ്രീ. രാജേഷ് മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ ഉല്‍ഘാടനം ബഹു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതിഗംഗാ ദേവി നിർവ്വഹിച്ചു. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാർ/ചെയർപേഴ്സണ്മാർ, മെമ്പർമാർ എന്നിവർ പരിപാടിയില്‍ പങ്കെടുത്തു